2012 ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

എന്‍റെ ഗ്രാമം

ദുബായിലെ ശീതികരിച്ച മുറിയില്‍ ഒറ്റക്ക് ഇരിക്കുമ്പോള്‍ ഈ യാന്ത്രിക ജീവിതത്തിന്‍ ഇടക്ക് എന്‍റെ മനസില്‍ ഒരു കുളിര്‍ കാറ്റ് പോലെ എന്‍റെ ഗ്രാമം മനസില്‍ വരുന്നു. ഓണം ഇതാ അടുത്തെത്തി ,ഗ്രാമത്തിന്‍റെ പേര് കുലുക്കല്ലൂര്‍,
ഈ ഫോട്ടോയില്‍ കാണുന്നതു പുറമത്ര പാടം ആണ്. പണ്ട് ഈ പാടത്തിന്റെ വരബില്‍ തുമ്പ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നതു കാണാം, എല്ലായിടവും പുക്കളാല്‍ സമൃദം,മനസില്‍ എന്തെനില്ലാത്ത സന്തോഷം ആയിരിക്കും ആ സമയത്ത്, എല്ലാ ആളുകളും ഓണത്തെ വരവേല്‍കാന്‍ ഉള്ള തിരക്കില്‍ ആയിരിക്കും. കര്‍കിടകം എന്ന വറുതി മാസം കഴിഞ്ഞു വിളവെടുപിന്റെ ചിങ്ങ മാസം.എന്താണു ആ കാണുന്നത് പാടത്തില്‍ നിറയെ ആളുകള്‍, രാധാകൃഷ്ണന്‍,ചക്കി,സുന്ത,നീലി,ശാരദ,ശങ്കരന്‍, അങ്ങിനെ നിറയെ ആളുകള്‍, അവര്‍ സന്തോഷത്തില്‍ ആണ്, ഓണം വരുന്നു അവര്‍ക്ക് ഇനി കുറച്ചു ദിവസത്തിന് ഇഖ്‌ബാലിന്റെ കടയിലെ ഉണക്ക മീന്‍ കൂട്ടി ചോറ് ഉണ്ണണ്ട, നല്ല മട്ട അരിയും നല്ല കറിയും കൂട്ടി കഴിക്കാം, അവര്‍ പരസ്പരം സംസാരികുന്നു, എല്ലാവരും അവരവരുടെ ഓണം എങ്ങിനെ ആകും എന്നതിനെ കുറിച്ച് പറയുന്നു.അവര്‍ക്ക് അന്നു ഒരു പരാതിയും ഇല്ല.അവരവരുടെ പണി ചെയ്യുന്നു, വൈകുന്നേരം കൂലീ മേടികണം ആണുങ്ങള്‍ ആണെങ്ങില്‍ അതില്‍ കുറച്ചു പൈസ ഭാര്യയെ ഏല്പിച്ചു ബാക്കി വരുന്നതും എടുത്തു നേരെ കള്ളുഷാപ്പ് ലക്ഷ്യമായി നിങ്ങുന്നു.പുറമത്ര സിറ്റി(ക്യലപ സിറ്റി) എന്നാണ് അവിടുത്തെ കവലയെ പറയുന്നത്,പേര്  കേട്ട് ആരും ഞെട്ടെണ്ട , ബാലന്‍ നായിരുടെ 3 റൂം കൂടിയ ഒരു കട, ഒന്നില്‍ സ്റ്റേഷനറി,മറ്റേതില്‍ അരി,ഗോതെമ്പ്,തുടങ്ങിയവ, മട്ട റൂമില്‍ പച്ചക്കറി, അവിടെ ആണ് വൈകുന്നേരം എല്ലാ ചര്‍ച്ചയും നടക്കുന്ന സ്ഥലം,പുറമത്രയില്‍ ഇല അനങ്ങിയാല്‍ അവിടെ അറിയും,മാത്രഭൂമി പേപ്പര്‍ ആണ് അവിടെ ഉള്ളത്,ആളുകള്‍പേപ്പര്‍ വായിക്കാന്‍ വേണ്ടി അവിടെ വരും 2 ഉണ്ട് കാര്യം പേപ്പറും വയികാം അല്പം പരദൂഷണം പറയുകയും ചെയ്യാം. പിന്നെ ഒരു ഓല മേഞ്ഞുണ്ടാകിയ ഹംസ ഇക്കാന്‍റെ കട പെട്ടികട ഇട്ട് അതിനു പുറത്തുടെ ഓല മേഞ്ഞു ഒരു ബെഞ്ചു ഇട്ടിടുണ്ട്‌ ആളുകള്‍ക്ക് ഇരിക്കാന്‍ അവിടെ ചായ കിട്ടും,പിന്നെ അവിടെ ഉള്ള പി.വി.എ.ല്‍.പി സ്കൂള്‍ ഉണ്ട് ,കിഴക്ക് നിന്നു വരുന്ന കുട്ടികളും ആളുടെ പ്രിയപ്പെട്ട കസ്റ്റമേഴ്സ് ആണ്. പിന്നെ ആണ് ഞങ്ങളുടെ പ്രിയപ്പെട്ട ഇഖ്‌ബാലിന്‍റെ കട,സിമന്‍റ് കൊണ്ട് ഉണ്ടാക്കിയ തിണ്ട്‌ ഉണ്ട് അവിടെ ഇഖ്‌ബാല്‍ ഒരു പ്രവാസി ആണ് 2 വര്‍ഷം സൗദി യില്‍ ഉണ്ടായിരുന്നു, ചെറുപ്പകാരന്‍ ആണ്,അയാളുടെ വാപ്പ കമ്മ്യൂണിസ്റ്റ്‌ ആണ്,കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാല്‍ പക്കാ പക്കാ. ആ കടയില്‍ ദേശാഭിമാനി പേപ്പര്‍ ആണ്, പുറമത്രയിലെ പാവപെട്ടവര്‍ അവിടെ  നിന്നാണ് വീട്ടിലേക്കു സാധനങ്ങള്‍ മേടികുന്നത്,കാരണം അവിടെ പറ്റ് കിട്ടും.ഞാന്‍ സാദാരണ ഉച്ചക്ക് പുറമത്ര സിറ്റിയില്‍ വരും ഭക്ഷണം കഴിഞ്ഞു ഉച്ചമയകത്തിനു ഒരുങ്ങുന്ന എഖ്‌ബലിനു ഒരു ശല്യമായി ,ദേശാഭിമാനി വായിച്ചു അതിനെ കുറെ കുറ്റം പറയും,ഇഖ്‌ബാല്‍ ഒന്നും മിണ്ടാതെ ചിരിക്കും,എഖ്‌ബലിന്‍റെ വാപ്പ അവിടെ ഉണ്ടെങ്കില്‍ പിന്നെ കോളായി അങ്ങേരും ഞാനും വാദ പ്രദിവാദ വും ആയി അങ്ങിനെ ഇരിക്കും,പക്ഷേ ഒന്നുഉണ്ട് എത്ര വാദിച്ചാലും ഞങള്‍ തമ്മില്‍ നല്ല സ്നേഹത്തില്‍ തന്നെ ആയിരുന്നു,ബന്ധങ്ങള്‍ വേറെ ആദര്‍ശം വേറെ. ഇങ്ങിനത്തെ 3 കടകള്‍ നില്കുന്ന സ്ഥലം ആണ് പുറമത്ര സിറ്റി. ഇഖ്‌ബാലിന്‍റെ കട കഴിഞ്ഞു അടിയില്‍ ഇറങ്ങിയിയാല്‍ പുറമാത്രയിലെ ഏക വായനശാല, ചെറുപ്പക്കാര്‍ അവിടെ ഇരുന്നു കാരംസ് കളികാറുണ്ട്,അന്നു ബുക്കുകള്‍ അത്ര ഉണ്ടായിരുന്നില്ല.അതിനു അപ്പുറത്ത് കുറച്ചു കടകള്‍ അടച്ചു കിടകുന്നു പണ്ടത്തെ റെഷന്‍ കട, എന്‍റെ കുട്ടുകാരന്‍ ഷാബുവിന്‍റെ ഉപ്പാ ആയിരുന്നു അതു നടത്തിയിരുന്നത് അദ്ധ്യഹം ഞാന്‍ 2 ക്ലാസില്‍ പഠികുമ്പോള്‍ ആണ് മരിച്ചതെന്ന് എന്‍റെ ഓര്‍മ,അതിനു ശേഷം അതു അടഞ്ഞു കിടകുന്നു..ഞങ്ങള്‍ ഒഴിവു സമയം അവിടെ ഉത്ത്കുടാറുണ്ട്.പിന്നെ ഞങ്ങള്‍ ഇരിക്കുന്ന പ്രധാന കട പറയാന്‍ മറന്നു ഇ മുന്നു എണ്ണത്തിനു പുറമെ ഞങ്ങളുടെ എല്‍പി സ്കൂളി ന്‍റെ അടുത്തു പട്ട ഓല കൊണ്ട് മനോഹരമായി കെട്ടി ഉണ്ടാകിയ മുകുന്ദന്‍ പണിക്കരുടെ കട ഉണ്ട്,ചെക്കന്‍മാരുടെ പ്രിയപെട്ട സ്ഥലം കാരണം അതിന്‍റെ ഉള്ളില്‍ എല്ലാ തരികിടകും ഉള്ള സ്ഥലം ഉണ്ട് പെട്ടെന്ന് പുറത്തു നിന്നു ആരും കാണില്ല.മുകുന്ദന്റെ മെയിന്‍ കസ്റമര്‍ ഇവര്‍ ആണ് മുകുന്ദന്റെ കടയില്‍ കുറച്ചു ഭരണ്ണി ഉണ്ട് ,അതില്‍ കുറെ മിടായികളും, എല്‍പി കുട്ടികള്‍ വന്നു അതു മേടിക്കും,പിന്നെ ഇ ചെക്കന്മാര്‍ക്ക് സിഗരെറ്റ്‌ ,ഫില്‍റ്റര്‍ ,പാന്‍പരാഗ് ,ബോംബെ,ഇത്യാദികള്‍ ആണ് കച്ചവടം(ഞാനും കുറെ പാക്ക് ഇവിടെ ഇരുന്നു കഴിച്ചിട്ട് ഉണ്ട്) ഇങ്ങിനെഒകെ ആണെങ്കിലും ആ പാവത്തിന് ആകെ ഒരു ദിവസത്തെ കച്ചവടം 100 RS ആയിരുന്നു.അങ്ങിനെ മനസിന്‍റെ ഉള്ളില്‍ ഒരു കുളിര്‍ ആയി ആ  അനുഭവങ്ങള്‍ ഇങ്ങിനെ  കിടന്നു വരുന്നു,ഈ11 വര്‍ഷത്തെ പ്രവാസത്തില്‍ ഇരുന്നു കൊണ്ട് ഇങ്ങനെ ആലോചിക്കാന്‍ ഒരു രസം,പക്ഷേ ഇതിനിടയില്‍ നാട്ടില്‍ ലീവിന് പോയപോളെകും നാട്ടിന്റെ അവസ്ഥ മാറി, എല്ലാം മൊബൈല്‍ഫോണ്‍ നുറ്റാണ്ട്,അല്ലാതെ എന്ത് പറയാന്‍, എന്തേലും പറഞ്ഞാല്‍ ആളുകള്‍ പറയും വികസന വിരോധി എന്ന്, അല്ലെങ്കില്‍ പറയും ഇവര്‍ക്ക് ഇങ്ങിനെ ഓരോന്നും പറഞ്ഞാല്‍ മതി നമ്മുടെ കാര്യങ്ങള്‍ നമ്മള്‍ക്ക് അല്ലെ അറിയൂ.ഹ ഹഹ അതെ അതെ ഒരികലും ആ പഴയ വസന്തകാലം തിരികെ വരില്ല  എന്ന് അറിഞ്ഞു കൊണ്ട് ഞാന്‍ ഇ വരികള്‍ കുറിക്കുന്നു .                  "കാലമേ നീ ചാലികാതെ ഇരിക്ക്
നിന്‍റെ പാഴയ  സ്മൃതികളി ല്‍ ഞാന്‍ എന്‍റെ വസന്തം കാണുന്നു.
നിനക്ക് എന്നെ ഒന്ന് കൂടി അവിടേക്ക് കൊണ്ട് പോകാമോ,
അറിയാം എനിക്ക് നിനക്ക് അതിനു കഴിയില്ലെന്ന്
എന്നാലും എന്‍റെ മനസിന്‍റെ ഉള്ളില്‍ ഒരു ഗദ്ഗദം വരുന്നു
എങ്കിലും എന്‍റെ മനസിന്‍റെ ഉള്ളില്‍ ആ നല്ല കാലത്തിന്‍റെ സ്മരണകള്‍ ഉണ്ട്
അതു മതി ഞാന്‍ എന്നിലേക്ക് ഉള്‍ വലിയട്ടേ"
അയ്യോ ഞാന്‍ എന്തൊകെയോ പുലമ്പുന്നു..ഫോണ്‍ അടിക്കുന്നു ,ബോസ്സ് വിളിക്കുന്നു,മാസാവസാനം ആയി എന്‍റെ ടാര്‍ഗറ്റ് ആയിട്ടില്ല,ഞാന്‍ പോയി ഏതെങ്കിലും കസ്റ്റമറെ പിടിച്ചു എന്‍റെ കഞ്ഞി ക്കുള്ള വക നോകെട്ടെ...........
ഉണ്ണി കുല്ലുകല്ലൂര്‍

2 അഭിപ്രായങ്ങൾ: